ഒറ്റയ്ക്കൊരു വെടിക്കെട്ടുമായി ചിരാഗ്; സൗരാഷ്ട്രയ്ക്കെതിരേ മധ്യപ്രദേശിന് ജയിക്കാൻ 174 റൺസ്
Wednesday, December 11, 2024 10:56 AM IST
ആലൂർ: സയീദ് മുഷ്താഖ് അലി ട്വന്റി20 മൂന്നാം ക്വാർട്ടറിൽ സൗരാഷ്ട്രയ്ക്കെതിരേ മധ്യപ്രദേശിന് 174 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്.
മധ്യനിരയിൽ ചിരാഗ് ജാനിയുടെ ഒറ്റയാൾ വെടിക്കെട്ട് അർധസെഞ്ചുറിയുടെ ബലത്തിലാണ് സൗരാഷ്ട്ര ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 പന്തിൽ എട്ട് ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 80 റൺസുമായി താരം പുറത്താകാതെ നിന്നു. അതേസമയം, മറ്റാർക്കും 20 റൺസിനു മുകളിൽ സ്കോർ കണ്ടെത്താനായില്ല.
ഹാർവിക് ദേശായി (17), ജെയ് ഗോഹിൽ (17), പ്രേരക് മങ്കാദ് (16), വിശ്വരാജ് ജഡേജ (15), സമ്മാർ ഗജ്ജാർ (11), രുചിത് അഹിർ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. മധ്യപ്രദേശിനു വേണ്ടി ആവേശ് ഖാൻ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ത്രിപുരേഷ് സിംഗ്, ശിവം ശുക്ല, രാഹുൽ ബതാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.