പിണറായിയിലെ കോൺഗ്രസ് ഓഫീസ് ആക്രമണം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശൻ
Wednesday, December 11, 2024 10:49 AM IST
കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം പ്രവർത്തകർ അടിച്ച് തകർത്ത കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
ഒരു പാർട്ടി ഓഫീസാണ് പെട്രോൾ ഒഴിച്ച് കത്തിച്ചിരിക്കുന്നത്. എന്തൊരു ജനാധിപത്യമാണ് കേരളത്തിലുള്ളതെന്നും സതീശൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ മറ്റൊരു പാർട്ടിക്കും പ്രവർത്തിക്കാൻ അവസരം നൽകില്ലെന്നു പറയുന്ന ഈ ഏകാധിപത്യത്തിന് ഏകാധിപതിയായ മുഖ്യമന്ത്രി മറുപടി പറയണം. ഇതിന് ഉത്തരവാദികളായ മുഴുവൻ ആളുകൾക്കെതിരെയും നടപടി സ്വീകരിക്കണം. ജീവൻ പണയം വച്ച് പ്രവർത്തിക്കുന്ന ആളുകളെ കാണാനാണ് താൻ എത്തിയതെന്നും സതീശൻ പറഞ്ഞു.
ഡിസംബർ എട്ടിനാണ് പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചതിന്റെ തലേദിവസം രാത്രിയാണ് സംഭവം.
പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളെല്ലാം അക്രമികൾ എടുത്തുകൊണ്ടുപോയിരുന്നു.
തീയിട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. '
കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യേണ്ട ദിവസം രാവിലെയാണ് സംഭവം.