ലോക ചെസ് ചാമ്പ്യൻഷിപ്പ്; തുടർച്ചയായ അഞ്ചാം മത്സരവും സമനിലയിൽ
Wednesday, December 4, 2024 8:32 PM IST
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ തുടർച്ചയായ അഞ്ചാം മത്സരവും സമനിലയിൽ. ഇന്ന് നടന്ന എട്ടാം ഗെയിമിലും ഡിംഗ് ലിറനെതിരേ ഗുകേഷ് സമനില വഴങ്ങുകയായിരുന്നു.
നാല് പോയിന്റുകൾ വീതം നേടിയാണ് ഇരുവരും സമനിലയിലെത്തിയത്. നാളെയാണ് ചാമ്പ്യൻഷിപ്പിലെ ഒമ്പതാം മത്സരം.
14 മത്സരങ്ങളാണ് ആകെയുള്ളത്. നേരത്തെ ഒന്നാം പോരാട്ടത്തിൽ ലിറനും മൂന്നാം പോരാട്ടത്തിൽ ഗുകേഷും വിജയിച്ചിരുന്നു.