കൊ​ട്ടി​യം: കൊ​ല്ല​ത്ത് കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഭ​ർ​ത്താ​വ് തീ​കൊ​ളു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് സം​ശ​യ​രോ​ഗ​മെ​ന്ന് എ​ഫ്ഐ​ആ​ർ. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കൊ​ട്ടി​യം ത​ഴു​ത്ത​ല സ്വ​ദേ​ശി അ​നി​ല(44) പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. അ​നി​ല​യു​ടെ ഭ​ർ​ത്താ​വ് പ​ത്മ​രാ​ജ​നെ(60) കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

ഭാ​ര്യ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ പ​ത്മ​രാ​ജ​ൻ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച​ത് ഭാ​ര്യ​യെ​യും ഭാ​ര്യ​യു​ടെ ബി​സി​ന​സ് പ​ങ്കാ​ളി​യെ​യും വ​ക​വ​രു​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​യു ന്നു. ​കാ​റി​ൽ അ​നി​ല​യു​ടെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ യു​വാ​വ് ആ​യി​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പെ​ട്രോ​ൾ ഒ​ഴി​ച്ച് കാ​ർ ക​ത്തി​ച്ച​ത്. എ​ന്നാ​ൽ പ​ത്മ​രാ​ജ​ൻ ല​ക്ഷ്യം വ​ച്ച യു​വാ​വ് മ​റ്റൊ​രു കാ​റി​ൽ ഈ ​കാ​റി​ന് പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്നു. അ​നി​ല​യ്ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​നി​ല​യു​ടെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ കൊ​ട്ടി​യം പു​ല്ലി​ച്ചി​റ സ്വ​ദേ​ശി സോ​ണി​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

അ​നി​ല​യെ​യും ബി​സി​ന​സ് പ​ങ്കാ​ളി​യെ​യും കൊ​ല്ലാ​ൻ ത​ന്നെ​യാ​ണ് പ​ത്മ​രാ​ജ​ൻ പ​ദ്ധ​തി​യി​ട്ട​ത്. അ​തി​നാ​യി വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ൾ വാ​ങ്ങി ബ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഏ​താ​നും ദി​വ​സ​ത്തെ ആ​ലോ​ച​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​ക​ത്തി​ന് പ​ദ്ധ​തി ഇ​ട്ട​ത്. അ​ടു​ത്തി​ടെ​യാ​ണ്അ​നി​ല കൊ​ല്ല​ത്തെ ഒ​രു സ്വ​കാ​ര്യാ​ശു​പ​ത്രി​യ്ക്ക്സ​മീ​പം ബേ​ക്ക​റി തു​ട​ങ്ങി​യ​ത്. ഭ​ർ​ത്താ​വ് പ​ത്മ​രാ​ജ​ൻ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചി​രു​ന്നു.

അ​നി​ല മ​റ്റൊ​രു യു​വാ​വി​നെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​ക്കു​ക​യും അ​യാ​ളി​ൽ​നി​ന്നു പ​ണം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​യാ​ൾ ക​ട​യി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യ​ത് പ​ത്മ​രാ​ജ​ൻ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് പ​ത്മ​രാ​ജ​നും യു​വാ​വു​മാ​യി ക​ട​യി​ൽ വ​ച്ച് വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്തു. പ​ത്മ​രാ​ജ​ന്‍റെ കാ​ലി​ന് അ​ന്ന് പ​രി​ക്കേ​ല്ക്കു​ക​യും ഉ​ണ്ടാ​യി.

പി​ന്നീ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ർ. സാ​ജ​ൻ ഈ ​വി​ഷ​യ​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ക​യും യു​വാ​വ് ബി​സി​ന​സി​ൽ മു​ട​ക്കി​യ ഒ​ന്ന​ര​ല​ക്ഷം രൂ​പ തി​രി​ച്ചു ന​ൽ​കി​യാ​ൽ പി​രി​ഞ്ഞു പോ​കാ​മെ​ന്നു ധാ​ര​ണ​യാ​വു​ക​യും ചെ​യ്തി രു​ന്നു. ഈ ​മാ​സം പ​ത്തി​ന് പ​ണം കൊ​ടു​ക്കാ​മെ​ന്നാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് തീ​രു​മാ​ന​മാ​യ​ത്. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഈ ​സം​ഭ​വം.

പ​ത്മ​രാ​ജ​നു​മാ​യി പി​ണ​ങ്ങി അ​നി​ല മ​റ്റൊ​രു വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ഒ​രാ​ഴ്ച​യോ​ളം താ​മ​സി​ച്ചി​രു​ന്നു. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട് ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ കൊ​ല്ലം ന​ഗ​ര​ത്തി​ൽ ചെ​മ്മാം മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട പൂ​ട്ടി കാ​റി​ൽ അ​നി​ല വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ പ​ത്മ​രാ​ജ​ൻ ഒ​മ്നി വാ​ൻ ഓ​ടി​ച്ച് കാ​റി​ൽ ഉ​ര​സി കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ബ​ക്ക​റ്റി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ അ​നി​ല​യു​ടെ കാ​റി​ലേ​ക്ക് ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി. ഡ്രൈ​വിം​ഗ് സീ​റ്റി​ലാ​യി​രു​ന്ന അ​നി​ല​യ്ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

സോ​ണി പൊ​ള്ള​ലു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​രു വാ​ഹ​ന​ങ്ങ​ളും ക​ത്തി ന​ശി​ച്ചു.​സം​ഭ​വ​ത്തി​നു​ശേ​ഷം പ​ത്മ​രാ​ജ​ൻ ഒ​രു ഓ​ട്ടോ​റി​യ​യി​ൽ ക​യ​റി കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി എ​ല്ലാം തു​റ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു. കാ​റ്റ​റിം​ഗ് സ​ർ​വീ​സു​കാ​ര​നാ​യ പ​ത്മ​രാ​ജ​ന്‍റെ ആ​ദ്യ​ഭാ​ര്യ മ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​നി​ല​യെ വി​വാ​ഹം ചെ​യ്ത​ത്. ഒ​രു മ​ക​ളു​ണ്ട്.

പ​ത്മ​രാ​ജ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം അ​നി​ല​യു​ടെ സം​സ്കാ​ര​വും ഇ​ന്ന് ന​ട​ക്കും.