തി​രു​വ​ന​ന്ത​പു​രം: പു​തി​യ എം​എ​ല്‍​എ​മാ​ര്‍​ക്ക് നീ​ല ട്രോ​ളി ബാ​ഗ് സ​മ്മാ​നി​ച്ച് സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍. ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ല്‍ വി​ജ​യി​ച്ച രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍, യു.​ആ.​ര്‍ പ്ര​ദീ​പ് എ​ന്നി​വ​ര്‍​ക്കാ​ണ് സ്പീ​ക്ക​ര്‍ നീ​ല ട്രോ​ളി ബാ​ഗ് ന​ല്‍​കി​യ​ത്. ബാ​ഗി​ല്‍ ഭ​ര​ണ​ഘ​ട​ന, നി​യ​മ​സ​ഭാ ച​ട്ട​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച പു​സ്ത​ക​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തേ​സ​മ​യം, നീ​ല ട്രോ​ളി ബാ​ഗ് ന​ല്‍​കി​യ​ത് ബോ​ധ​പൂ​ര്‍​വ​മാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നു. വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ മ​റു​പ​ടി​യു​മാ​യി സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് രം​ഗ​ത്തെ​ത്തി. എ​ല്ലാ പു​തി​യ എം​എ​ല്‍​എ​മാ​ര്‍​ക്കും ബാ​ഗ് ന​ല്‍​കാ​റു​ണ്ടെ​ന്നും ഇ​ത്ത​വ​ണ ആ​ക​സ്മി​ക​മാ​യാ​ണ് നീ​ല ബാ​ഗ് ആ​യ​തെ​ന്നു​മാ​ണ് സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​നി​ടെ നീ​ല ട്രോ​ളി ബാ​ഗി​ല്‍ രാ​ഹു​ലി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ​ണ​മെ​ത്തി​ച്ചെ​ന്ന് സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു. ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് നീ​ല ട്രോ​ളി ബാ​ഗ് വി​വാ​ദ​ത്തി​ൽ തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ബാ​ഗി​ൽ പ​ണം എ​ത്തി​ച്ച​തി​ന് തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.