തി​രു​വ​ന​ന്ത​പു​രം: യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി​യു​ടെ (ഇ​എ​സ്എ) പ്രോ​ബ 3 ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം മാ​റ്റി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് ഐ​എ​സ്ആ​ർ​ഒ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം മാ​റ്റി​യ​ത്. പി​എ​സ്എ​ൽ​വി-​സി 59 റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് പ്രോ​ബ 3 ഉ​പ​ഗ്ര​ഹം ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ഉ​പ​ഗ്ര​ഹ​ത്തി​ൽ സാ​ങ്കേ​തി​ക പ്ര​ശ്നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ക്ഷേ​പ​ണം മാ​റ്റി​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​രം 4.08നാ​യി​രു​ന്നു വി​ക്ഷേ​പ​ണം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. വി​ക്ഷേ​പ​ണ​ത്തി​ന് 44 മി​നി​റ്റ് ബാ​ക്കി​യു​ള്ള​പ്പോ​ൾ കൗ​ണ്ട്ഡൗ​ണ്‍ നി​ർ​ത്തുകയായിരുന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.12ന് ​ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കു​മെ​ന്നാ​ണ് ഐ​എ​സ്ആ​ർ​ഒ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്. ഇ​എ​സ്എ നി​ര്‍​മി​ച്ച കൊ​റോ​ണ​ഗ്രാ​ഫ്, ഒ​ക്യു​ല്‍​റ്റ​ര്‍ എ​ന്നീ ഒ​രു ജോ​ഡി പേ​ട​ക​ങ്ങ​ളെ ഐ​എ​സ്ആ​ര്‍​ഒ ഒ​രൊ​റ്റ വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ല്‍ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ക്കു​ന്ന പ്ര​ത്യേ​ക ദൗ​ത്യ​മാ​ണ് പ്രോ​ബ-3.

ബ​ഹി​രാ​കാ​ശ​ത്തു കൃ​ത്രി​മ സൂ​ര്യ​ഗ്ര​ഹ​ണം സൃ​ഷ്ടി​ച്ച് സൂ​ര്യ​നെ ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ്രോ​ബ 3 വി​ക്ഷേ​പ​ണം ന​ട​ത്തു​ന്ന​ത്. ഐ​എ​സ്ആ​ർ​ഒ​യു​ടെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​യ ന്യൂ​സ്പേ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ൻ​എ​സ്ഐ​എ​ൽ) ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന വാ​ണി​ജ്യ വി​ക്ഷേ​പ​ണ​മാ​ണി​ത്.

ഭൂ​മി​യി​ൽ​നി​ന്ന് അ​ക​ലെ 60,530 കി​ലോ​മീ​റ്റ​റും അ​രി​കി​ൽ 600 കി​ലോ​മീ​റ്റ​റും ദൈ​ർ​ഘ്യ​മു​ള്ള ദീ​ർ​ഘ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ​ര​സ്പ​രം 150 മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചാ​ണ് പ്രോ​ബ 3 ഇ​ര​ട്ട ഉ​പ​ഗ്ര​ഹ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ക.

ഒ​റ്റ​ത്ത​വ​ണ തു​ട​ർ​ച്ച​യാ​യി ആ​റ് മ​ണി​ക്കൂ​ർ സൂ​ര്യ​ന്‍റെ അ​ന്ത​രീ​ക്ഷ​പാ​ളി​യാ​യ കൊ​റോ​ണ​യെ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും​വി​ധ​മാ​ണ് ഇ​തി​ന്‍റെ യാ​ത്രാ​പ​ഥം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.