തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തീ​വ്ര​മ​ഴ​ഭീ​ഷ​ണി​യൊ​ഴി​യു​ന്നു. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​ത്. അ​തേ​സ​മ​യം അ​ഞ്ചു ദി​വ​സ​ത്തേ​ക്കു​ള്ള കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മ​ഴ​മു​ന്ന​റി​യി​പ്പ് പ്ര​കാ​രം ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല.

അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ശ​ബ​രി​മ​ല​യി​ലെ പ്ര​ത്യേ​ക കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​കാ​ശം പൊ​തു​വെ മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. ഒ​ന്നോ ര​ണ്ടോ ത​വ​ണ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കോ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്കോ സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, കേ​ര​ള- ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും, ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ത്ത് ഇ​ന്നും വ്യാ​ഴാ​ഴ്ച​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്നും വ്യാ​ഴാ​ഴ്ച​യും ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ന് ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശം അ​തി​നോ​ടു​ചേ​ർ​ന്ന തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

വ്യാ​ഴാ​ഴ്ച തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ, അ​തി​നോ​ടു​ചേ​ർ​ന്ന ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശം, അ​തി​നോ​ടു ചേ​ർ​ന്ന മ​ധ്യ​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

വെ​ള്ളി​യാ​ഴ്ച തെ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി.