സ്ഥലമേറ്റെടുപ്പിൽ പുരോഗതിയില്ല; കേരളത്തിനായി ഭീമമായ തുകയാണ് മാറ്റിവച്ചിരിക്കുന്നതെന്ന് റെയിൽവേ മന്ത്രി
Wednesday, December 4, 2024 12:49 PM IST
ന്യൂഡൽഹി: കേരളത്തിന്റെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണം കുറവാണെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്.ഭീമമായ തുകയാണ് കേരളത്തിനായി മാറ്റി വച്ചിരിക്കുന്നത്ത്. എന്നാൽ സ്ഥലമേറ്റെടുപ്പിൽ പുരോഗതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എംപിമാർ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ലോക്സഭയിൽ ആവശ്യപ്പെട്ടു. ലോക്സഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
കേരളത്തിന് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ വേണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടിരുന്നു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനം സംബന്ധിച്ചിട്ടുള്ള പദ്ധതികൾക്കുള്ള അന്തിമ അംഗീകാരം റെയിൽവേ ബോർഡിന്റെ ഭാഗത്തുനിന്നും ലഭ്യമായിട്ടില്ലെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.