തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ട​ത്ത​രം മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ക​ര്‍​ണാ​ട​ക തീ​ര​ത്തി​നും മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​നും മു​ക​ളി​ലാ​യി ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ര്‍​ദ്ദം സ്ഥി​തി​ചെ​യ്യു​ന്നു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പ​ടി​ഞ്ഞാ​റ് - വ​ട​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ല്‍ മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ആ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു.

ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റി​ല്‍ 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത. അ​തി​നാ​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് നാ​ളെ വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.