ന്യൂ​ഡ​ൽ​ഹി: വീ​ണാ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി​ക്കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്ന് എ​സ്എ​ഫ്ഐ​ഒ. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ര​ണ്ടാ​ഴ്ച​ക്ക​കം കേ​സി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ അ​ട​ക്കം 20 പേ​രു​ടെ മൊ​ഴി എ​ടു​ത്തു. സി​എം​ആ​ർഎ​ല്ലി​ന്‍റെ ഹ​ർ​ജി ത​ള്ള​ണ​മെ​ന്നും എ​സ്എ​ഫ്ഐ​ഒ സ​ത്യ​വാം​ഗ്മൂലത്തിൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്ക​ണോ എ​ന്ന​തി​ൽ കേ​ന്ദ്ര​മാ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്ന് എ​സ്എ​ഫ്ഐ​ഒ വ്യ​ക്ത​മാ​ക്കി. സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ആ​ദാ​യ നി​കു​തി സെ​റ്റി​ൽ​മെ​ന്‍റ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​ല്ല അ​ന്വേ​ഷ​ണ​മെ​ന്നും സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.