ആ​ല​പ്പു​ഴ: ക​ള​ർ​കോ​ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് നാ​ലു​കാ​ര​ണ​ങ്ങ​ളാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​ഴ മൂ​ല​മു​ണ്ടാ​യ റോ​ഡി​ലെ വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും വെ​ളി​ച്ച​ക്കു​റ​വും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി. ഏ​ഴു പേ​ർ യാ​ത്ര ചെ​യ്യേ​ണ്ട ട​വേ​ര വാ​ഹ​ന​ത്തി​ൽ 11 പേ​ർ യാ​ത്ര ചെ​യ്ത​ത് അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ട​വേ​ര വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ​ക്ക് ലൈ​ല​ൻ​സ് നേ​ടി അ​ഞ്ചു മാ​സം മാ​ത്ര​മാ​ണ് ഡ്രൈ​വിം​ഗ് പ​രി​ച​യ​മു​ള്ള​ത്. വാ​ഹ​നം തെ​ന്നി​യ​പ്പോ​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ ഇ​യാ​ൾ​ക്ക് സാ​ധി​ച്ചി​ല്ല. വാ​ഹ​ന​ത്തി​ന് 14 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട്.

സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​യ ആ​ന്‍റി ലോ​ക്ക് ബ്രേ​ക്ക് സി​സ്റ്റം, ഇ​ല​ക്ട്രോ​ണി​ക് ബ്രേ​ക്ക് ഡി​സ്ട്രി​ബ്യൂ​ഷ​ൻ എ​ന്നി​വ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​നം ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ തെ​ന്നി നീ​ങ്ങി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​ത് തീ​വ്ര​ത കൂ​ട്ടി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.