ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ ബൈ​പ്പാ​സി​ൽ സ്കൂ​ട്ട​റി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ന​ഗ​ര​സ​ഭ 34-ാം വാ​ർ​ഡ് തൈ​യ്യി​ൽ​പാ​ടം വീ​ട്ടി​ൽ ഉ​ത്ത​മ​ൻ- ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നി​ഷാ​മോ​ൾ (39) ആ​ണ് മ​രി​ച്ച​ത്. ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ ബൈ​പ്പാ​സി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചേ​ർ​ത്ത​ല​യി​ലേ​ക്ക് പോ​യി​രു​ന്ന നി​ഷാ​മോ​ൾ പി​ന്നീ​ട് വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം വീ​ണ്ടും ചേ​ർ​ത്ത​ല​യി​ലേ​യ്ക്ക് പോ​കു​ന്നി​തി​ടെ അ​ർ​ത്തു​ങ്ക​ൽ ബൈ​പ്പാ​സി​ൽ യു-​ടേ​ൺ തി​രി​യു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യ പാ​ത നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കി​യ ശേ​ഷം എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്നും അ​മി​ത വേ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ച് വീ​ണ നി​ഷാ​മോ​ളു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി. സം​ഭ​വ സ്ഥ​ല​ത്ത്ത​ന്നെ നി​ഷാ​മോ​ൾ മ​രി​ച്ചു. ഇ​ത​ര-​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ലോ​റി ഡ്രൈ​വ​റെ​യും, ലോ​റി​യും ചേ​ർ​ത്ത​ല പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ.