ദു​ബാ​യി : അ​ണ്ട​ര്‍19 ഏ​ഷ്യാ ക​പ്പി​ൽ ജ​പ്പാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 211 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. സ്കോ​ര്‍: ഇ​ന്ത്യ 339/6, ജ​പ്പാ​ന്‍ 128/8. ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 339 റ​ൺ​സ് നേ​ടി.

ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് ആ​മാ​ന്‍റെ സെ​ഞ്ചു​റി​യും (122) ആ​യു​ഷ് മാ​ത്രെ (54), കെ.​പി.​കാ​ര്‍​ത്തി​കേ​യ (57) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​ടെ​യും ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ന്‍ സ്കോ​ര്‍ കു​റി​ച്ച​ത്. ജ​പ്പാ​നാ​യി ഹ്യൂ​ഗോ കെ​ല്ലി, കീ​ഫ​ർ യ​മ​മോ​ന്‍റോ ലേ​ക്ക് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ജ​പ്പാ​ന് ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് നി​ര​യ​ക്കു മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. അ​ർ​ധ സെ​ഞ്ചു​റി നേ​ടി ഓ​പ്പ​ണ​ർ ഹ്യൂ​ഗോ കെ​ല്ലി (50) ടോ​പ് സ്കോ​റ​ര്‍. ചാ​ള്‍​സ് ഹി​ന്‍​സ് 35 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​ന്ത്യ​ക്കാ​യി ഹാ​ര്‍​ദ്ദി​ക് രാ​ജും കെ.​പി.​കാ​ര്‍​ത്തി​കേ​യ​യും ചേ​ത​ൻ ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മു​ഹ​മ്മ​ദ് ആ​മാ​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നോ​ടു തോ​റ്റി​രു​ന്നു. ഈ ​ജ​യ​ത്തോ​ടെ ഇ​ന്ത്യ ഗ്രൂ​പ്പ് എ​യി​ല്‍ യു​എ​ഇ​യെ മ​റി​ക​ട​ന്ന് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. പാ​ക്കി​സ്ഥാ​നാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്.