പാ​ല​ക്കാ​ട്: ട്രോ​ളി​ബാ​ഗ് വി​വാ​ദ​ത്തി​ൽ തെ​ളി​വി​ല്ലെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി നി​യു​ക്ത എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ന​ട​ന്ന​ത് രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണ്.

ക​ള്ള​പ്പ​ണ​ക്കാ​ര​നാ​ക്കാ​ൻ ശ്ര​മി​ച്ച​ത് ബി​ജെ​പി​യു​ടെ​യും സി​പിഎ​മ്മി​ന്‍റെ​യും ബോ​ധ​പൂ​ർ​വ​മാ​യ അ​ജ​ണ്ട​യാ​ണ്. ജ​ന​ഹി​ത​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.​ പെ​ട്ടി വി​വാ​ദം വി​ടാ​ൻ കോ​ൺ​ഗ്ര​സ് ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഈ ​വി​ഷ​യം മു​ന്നോ​ട്ട് കൊ​ണ്ടു പോ​കാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​നം.

ഷാ​നി മോ​ൾ ഉ​സ്മാ​ന്‍റെ​യും ബി​ന്ദു കൃ​ഷ്ണ​യു​ടെ​യും മു​റി​യി​ലേ​ക്ക് യൂ​ണി​ഫോം ഇ​ല്ലാ​തെ പോ​ലീ​സ് ഇ​ടി​ച്ചു ക​യ​റി. ഇ​തി​ന് നി​യ​മ​പ​ര​മാ​യി മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.