തെറ്റായ ഒരു പ്രവണതയേയും പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് എം.വി. ഗോവിന്ദൻ
Sunday, December 1, 2024 2:21 PM IST
തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതയേയും പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കരുനാഗപ്പള്ളിയിലുണ്ടായത് പ്രാദേശികമായ പ്രശ്നങ്ങളാണെന്നും വിഭാഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അപമാനകരമായ നിലപാട് സ്വീകരിച്ചെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും അതിനായി വലിയ പ്രചാരമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആയിരക്കണക്കിന് ബ്രാഞ്ച്- ഏരിയ സമ്മേളനങ്ങള്‍ നടന്നു. അവിടെയൊന്നും പ്രശ്നങ്ങളുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണ്. സമ്മേളനങ്ങളെല്ലാം നടക്കുന്നത് ആരോഗ്യകരമായ രീതിയിലാണെന്നും ഗോവിന്ദൻ പറഞ്ഞു.