ഡോറളിൽനിന്നു മാറാൻ ശ്രമിച്ചാൽ നൂറ് ശതമാനം നികുതി; ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്
Sunday, December 1, 2024 11:56 AM IST
വാഷിംഗ്ടൺ ഡിസി: ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റു കറൻസികളെ ബ്രിക്സ് രാജ്യങ്ങൾ പിന്തുണക്കുകയോ ചെയ്യരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഡോളറിനെ സംരക്ഷിക്കുന്നതിനായി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന സൂചനകളാണ് ട്രംപ് നൽകുന്നത്. പുതിയൊരു ബ്രിക്സ് കറൻസി ഇവർ സൃഷ്ടിക്കരുത്. ഇതിനൊപ്പം യുഎസ് ഡോളറല്ലാതെ മറ്റൊരു കറൻസിയെ പിന്തുണക്കുകയും ചെയ്യരുതെന്ന് ട്രംപ് പറഞ്ഞു.
അങ്ങനെ ചെയ്താൽ 100 ശതമാനം നികുതിയൊടുക്കാൻ അവർ തയാറാകണം. പിന്നീട് അവർക്ക് യുഎസ് സമ്പദ്വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കാൻ സാധിക്കില്ലെന്നും ട്രംപ് ഭീഷണി ഉയർത്തി.
ഒക്ടോബറിൽ നടന്ന ബ്രിക്സ് യോഗത്തിൽ ഡോളർ ഇതര ഇടപാടുകൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇറാൻ, യുഎഇ തുടങ്ങി രാജ്യങ്ങളിലാണ് ബ്രിക്സിലുള്ളത്.