നെടുമ്പാശേരിയിൽ ഹോട്ടലിലെ പാർക്കിംഗിൽ തീപിടിത്തം; വാഹനങ്ങൾ കത്തി നശിച്ചു
Sunday, December 1, 2024 5:35 AM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ തീപിടിത്തം. ആപ്പിൾ റെസിഡൻസിയിലെ പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്.
ഒരു കാർ പൂർണമായും മൂന്ന് കാറുകൽ ഭാഗീകമായും കത്തി നശിച്ചു. സ്ഥലത്തുണ്ടായിരുന്ന ബൈക്കുകളും കത്തി നശിച്ചു. ഹോട്ടലിലെ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
അതിനിടെ എറണാകുളം സൗത്തിലെ ആക്രി ഗോഡൗണിലും തീപിടിത്തമുണ്ടായി. എറണാകുളം സൗത്ത് പാലത്തിന് അടുത്ത് ആണ് സംഭവം.
പുലർച്ചെ ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തി മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്.