എറണാകുളത്തെ ആക്രി ഗോഡൗണിലെ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി
Sunday, December 1, 2024 5:13 AM IST
കൊച്ചി: എറണാകുളത്ത് ആക്രി ഗോഡൗണിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയമാക്കി. എറണാകുളം സൗത്ത് പാലത്തിന് അടുത്ത് ആണ് സംഭവം.
പുലർച്ചെ ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഫയർഫോഴ്സ് സ്ഥലത്ത് എത്തി മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. ഗോഡൗണിനകത്തുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെയും രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.