ഫിൻജാൽ ചുഴലിക്കാറ്റിനിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു
Sunday, December 1, 2024 4:55 AM IST
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനിടെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ ചന്ദൻ എന്ന ആളാണ് മരിച്ചത്.
ഷോക്കേറ്റാണ് ഇയാൾ മരിച്ചത്. എടിഎമ്മിൽ എത്തിയതായിരുന്നു ചന്ദൻ. തുടർന്ന് ഇയാൾ കാൽ വഴുതി വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു.
ഒരു കടയിലെ ജോലിക്കാരനായിരുന്നു ചന്ദൻ. എടിഎമ്മിന് സമീപത്തുള്ള ഒരു ഡോർമിറ്ററിയിൽ ആയിരുന്നു ഇയാൾ താമസിച്ചിരുന്നത്.