എറണാകുളത്ത് ആക്രി ഗോഡൗണിൽ തീപിടിത്തം
Sunday, December 1, 2024 4:27 AM IST
കൊച്ചി: എറണാകുളത്ത് ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. എറണാകുളം സൗത്ത് പാലത്തിന് അടുത്ത് ആണ് സംഭവം.
സമീപത്ത് താമസിക്കുന്നവരോട് വീടുകളിൽനിന്ന് മാറാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ളശ്രമം തുടരുകയാണ്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.