വെള്ളൂരിൽ മോഷണം നടത്തിയിരുന്ന പ്രതി പിടിയിൽ
Sunday, December 1, 2024 4:06 AM IST
കോട്ടയം: വെള്ളൂരിൽ വീടുകളിൽ മോഷണം നടത്തിയിരുന്ന പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി എഡ്വിൻ ജോസാണ് പിടിയിലായത്.
ഒരാഴ്ചയായി ഇയാൾ വെള്ളൂർ, വൈക്കം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്നു. മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.
ഇയാൾ മതിൽ ചാടുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നിരുന്നു. തുടർന്ന് ലൈറ്റ് ഇട്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
പിന്നീട് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ അടുത്തുള്ള വാഴത്തോട്ടത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് രക്ഷപ്പെടാൻശ്രമിച്ച പ്രതിയെ വീണ്ടും പിന്തുടർന്ന് പിടികൂടുകയായിരുന്നു.