ലൈംഗീകാരോപണം; മുതിർന്ന നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്
Sunday, December 1, 2024 12:36 AM IST
ബംഗുളൂരു: ലൈംഗികാരോപണം നേരിടുന്ന സംസ്ഥാന ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) അച്ചടക്ക സമിതി അധ്യക്ഷൻ കെ. റഹ്മാൻ ഖാനാണ് ഗുരപ്പ നായിഡുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നിർദേശിച്ചത്.
സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറിയും ബിജിഎസ് ബ്ലൂം സ്കൂൾ ചെയർമാനുമായ ഗുരപ്പ നായിഡുവിനെതിരെയാണ് ചേന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ ഗുരപ്പയ്ക്കെതിരെ കർണാടക പോലീസ് എഫ്ഐആർ ചുമത്തിയിരുന്നു.