തൃ​ശൂ​ർ : കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി മു​ന്‍ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ര്‍ സ​തീ​ഷ് മൊ​ഴി ന​ല്‍​കി. ബി​ജെ​പി ഓ​ഫീ​സി​ലെ​ത്തി​ച്ച പ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളും അ​ത് ചെ​ല​വ​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യെ​ന്ന് സ​തീ​ഷ് പ​റ​ഞ്ഞു.

കൊ​ട​ക​ര ക​വ​ര്‍​ച്ച​യ്ക്ക് മു​മ്പ് ഒ​മ്പ​തു കോ​ടി രൂ​പ ചാ​ക്കി​ലാ​ക്കി പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി​ച്ചു​വെ​ന്നാ​യി​രു​ന്നു സ​തീ​ഷ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. സ​തീ​ഷി​ന്‍റെ മൊ​ഴി പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം ക​ട​ക്കും.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​സി​പി വി.​കെ.​രാ​ജു​വി​ന് മു​മ്പാ​കെ​യാ​ണ് സ​തീ​ഷ് മൊ​ഴി ന​ല്‍​കി​യ​ത്. രാ​വി​ലെ പ​തി​നൊ​ന്നി​ന് ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​ക്ക​ൽ ര​ണ്ടു മ​ണി​ക്കൂ​റ​ല​ധി​കം നീ​ണ്ടു.