ഉരുൾപൊട്ടൽ: കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി സമരമില്ല, ഒറ്റയ്ക്ക് സമരമെന്ന് പ്രതിപക്ഷ നേതാവ്
Saturday, November 30, 2024 3:45 PM IST
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നുവെന്നാരോപിച്ച് വയനാട്ടിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി സമരമില്ലെന്നും ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ശക്തിയുണ്ടെന്നും സതീശൻ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം നടത്തിയ ജനപ്രതിനിധികളെ ക്രൂരമായി മർദിച്ചു. ഇങ്ങനെ ഏതെങ്കിലും ഒരു സമരത്തെ അടിച്ചമർത്താൻ പാറ്റുമോ എന്നും സതീശൻ ചോദിച്ചു.
വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സർക്കാരിന്റെ മെല്ലെപോക്കിനെയും സതീശൻ വിമർശിച്ചു. വീട് വയ്ക്കാൻ സ്ഥലം കിട്ടാത്തത് പരിതാപകരമാണെന്നും ബന്ധപ്പെട്ടവരോട് സംസാരിച്ച് സ്ഥലം എത്രയും പെട്ടെന്ന് നേടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ക്ഷേമ പെൻഷൻ ക്രമക്കേടിൽ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണം. ഈ വിഷയം രണ്ട് വർഷം മുൻമ്പ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. അന്ന് നടപടി സ്വീകരിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.