ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ്, കളക്ടറേറ്റ് മാർച്ചിൽ സംഘർഷം
Saturday, November 30, 2024 1:34 PM IST
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനരധിവാസം വൈകുന്നുവെന്ന് ആരോപിച്ച് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.
കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചതോടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുത്തത്.
പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൂടുതൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും കെഎസ്യു പ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്.