കണ്ണൂർ കളക്ടർക്ക് കേന്ദ്രപരിശീലനത്തിനു പോകാൻ അനുമതി
Saturday, November 30, 2024 1:09 PM IST
കണ്ണൂർ: ജില്ലാ കളക്ടർ അരുൺ കെ. വിജയന് കേന്ദ്രപരിശീലനത്തിനു പോകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഡിസംബർ രണ്ട് മുതൽ 27 വരെയാണ് പരിശീലനം. സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പരിശീലനം നൽകുന്നത്.
പരിശീലനം കഴിഞ്ഞാൽ അരുൺ കെ. വിജയൻ വീണ്ടും കണ്ണൂർ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി കേന്ദ്ര പേഴ്സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് അരുണ്‍ കെ.വിജയന് പങ്കെടുക്കുന്നത്. സെക്രട്ടറി തലത്തിലേക്കു പ്രൊമോഷൻ ലഭിക്കാന്‍ വേണ്ടുന്ന മൂന്നാംഘട്ട പരിശീലന പരിപാടിയാണിത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂര്‍ കളക്ടര്‍ പരിശീലനത്തിനു പോകുന്നത്. അദ്ദേഹം തിരിച്ചെത്തി ചുമതല ഏല്ക്കുന്നതു വരെ എഡിഎമ്മിന് താല്‍ക്കാലിക ചുമതല നല്‍കും.