കോ​ട്ട​യം: ആ​കാ​ശ പാ​ത​യു​ടെ മേ​ല്‍​ക്കൂ​ര പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ര്‍​ട്ട്. പാ​ല​ക്കാ​ട് ഐ​ഐ​ടി​യും ചെ​ന്നൈ​യി​ലെ സ്ട്ര​ക്ച്ച​റ​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് റി​സ​ര്‍​ച്ച് സെ​ന്‍റ​റും ചേ​ര്‍​ന്ന് ന​ട​ത്തി​യ റി​പ്പോ​ര്‍​ട്ടാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്ത് വ​രു​ന്ന​ത്.

ആ​കാ​ശ​പാ​ത​യു​ടെ മേ​ല്‍​ക്കു​ര പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന​പ്പെ​ട്ട ക​ണ്ടെ​ത്ത​ല്‍. കൂ​ടാ​തെ തു​രു​മ്പെ​ടു​ത്ത പൈ​പ്പു​ക​ള്‍ വേ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടിൽ നി​ര്‍​ദേ​ശി​ക്കു​ന്നു

2015ലാ​ണ് കോ​ട്ട​യ​ത്ത് ആ​കാ​ശ​പാ​ത​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 5.18 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ത്തി​ന് ന​ല്‍​കി​യ​ത്. 2016ല്‍ ​എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഭ​ര​ണ​ത്തി​ലേ​റി​യ​തോ​ടെ ഇ​തി​ന്‍റെ പ​ണി പ​ല സ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ കൊ​ണ്ടും നി​ന്നു പോ​യി.