നാല് വയസുകാരനുമൊത്ത് 14 വയസുകാാരന്റെ സാഹസിക കാർ യാത്ര; മാതാപിതാക്കൾക്കെതിരെ കേസ്
Saturday, November 30, 2024 3:36 AM IST
കണ്ണൂർ: നാല് വയസുകാരനെ കൂടെയിരുത്തി 14 വയസുകാാരന്റെ സാഹസിക കാർ യാത്ര. കണ്ണൂർ കേളകത്ത് ആണ് സംഭവം.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇ.കെ. ബേബി എന്നിവർക്കെതിരെയാണ് കേസ്.
ഉയരം കുറഞ്ഞ ഒരാൾ വാഹനം ഓടിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടക്കാത്തോട് ജംഗ്ഷനിൽ വച്ചാണ് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്.