ഡ​ർ​ബ​ൻ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യ​ത്തി​ലേ​ക്ക്. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 191, 366/5 ശ്രീ​ല​ങ്ക 42, 103/5. മൂ​ന്നി​ന് 132 എ​ന്ന സ്കോ​റി​ൽ നി​ന്ന് മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 366 റ​ൺ​സി​ന് ഡി​ക്ല​യ​ർ ചെ​യ്തു.

ക്യാ​പ്റ്റ​ന്‍ ബ​വു​മ​യു​ടെ​യും സ്റ്റ​ബ്‌​സി​ന്‍റെ​യും കി​ടി​ല​ന്‍ സെ​ഞ്ചു​റി​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മി​ക​ച്ച സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. സ്റ്റ​ബ്‌​സ് (122), ബ​വു​മ (113) റ​ണ്‍​സും നേ​ടി. ആ​ദ്യ ഇ​ന്നിം​ഗ്സി​ലും ബ​വു​മ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ശ്രീ​ല​ങ്ക​യ്ക്കാ​യി വി​ശ്വ ഫെ​ര്‍​ണാ​ണ്ടോ, പ്ര​ബാ​ത് ജ​യ​സൂ​ര്യ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 516 എ​ന്ന കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ല​ങ്ക അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 103 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ര​ണ്ടു ദി​വ​സ​വും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ശ്രീ​ല​ങ്ക​യ്ക്ക് വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി 413 റ​ൺ‌​സ് കൂ​ടി വേ​ണം.

29 റ​ൺ​സു​മാ​യി ദി​നേ​ശ് ച​ണ്ഡി​മ​ലും റ​ൺ​സൊ​ന്നും എ​ടു​ക്കാ​തെ ക്യാ​പ്റ്റ​ൻ ധ​ന​ജ്ഞ​യ ഡി​സി​ൽ​വ​യു​മാ​ണ് ക്രീ​സി​ൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ക​ഗി​സൊ റ​ബാ​ഡ​യും മാ​ർ​ക്കോ ജാ​ൻ​സ​നും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ പ്രോ​ട്ടീ​സി​നെ 191 റ​ണ്‍​സി​നു പു​റ​ത്താ​ക്കി​യ ല​ങ്ക​യു​ടെ പോ​രാ​ട്ടം വെ​റും 42 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു.