42 നീക്കങ്ങള്‍; ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം മത്സരം സമനിലയില്‍
Friday, November 29, 2024 10:57 PM IST
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ നാലാം മത്സരം സമനിലയില്‍ പിരിഞ്ഞു. 42 നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യന്‍ യുവ താരം ഡി. ഗുകേഷും നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനും കൈകൊടുത്ത് പിരിഞ്ഞത്.
ഇരുവരുടെയും പോയിന്റ് നില 2-2 ആയി. ഇതോടെ അഞ്ചാം ഗെയിം നിർണായമാകും. കറുത്തകരുക്കളുമായാണ് ഗുകേഷ് ഇന്ന് കളിക്കാനിറങ്ങിയത്. അഞ്ചാം ഗെയിമിൽ ഇന്ത്യൻ താരം വെള്ളക്കരുക്കളുമായാണു പോരാട്ടത്തിന് ഇറങ്ങുക.
നാലാം ഗെയിമിൽ ഡിംഗ് ലിറനായിരുന്നു വെള്ളക്കരു. ആദ്യ പോരാട്ടത്തിൽ ഡിംഗ് ലിറന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചു. മൂന്നാം പോരില്‍ ഗുകേഷ് തിരിച്ചടിച്ചു. 37 കരുനീക്കങ്ങൾക്കൊടുവിലായിരുന്നു ഗുകേഷിന്റെ വിജയം.