കൊടുവള്ളിയിലെ സ്വർണക്കവർച്ച; അഞ്ചു പേർ പിടിയിൽ
Friday, November 29, 2024 10:28 PM IST
കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണക്കവർച്ചാ കേസിൽ അഞ്ചു പേർ പിടിയിൽ. കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവിനെ ആക്രമിച്ച് രണ്ടു കിലോ സ്വർണം കവർന്ന കേസിൽ രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് പിടിയിലായത്.
പാലക്കാട് തൃശൂർ ഭാഗങ്ങളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം രാത്രി പത്തിന് കൊടുവള്ളി മാനിപുരം റോഡിലായിരുന്നു സംഭവം. സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമ ബൈജുവിനെ കാർ ഇടിച്ചു വീഴ്ത്തിയായിരുന്നു കവർച്ച.
1.3 കിലോയോളം സ്വർണ്ണവും പ്രതികളിൽ നിന്നും കണ്ടെടുത്തു. കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു കളഞ്ഞത്. ബൈജു സ്കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി പിന്നാലെയെത്തിയ സംഘം കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
തെറിച്ചു വീണ ബൈജുവിന്റെ പക്കലുണ്ടായിരുന്ന ബാഗിലെ സ്വര്‍ണവുമായി സംഘം കാറില്‍ കയറി. തടയാന്‍ ശ്രമിച്ച തന്നെ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടന്നു കളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.