തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ; ഹൈക്കോടതി റിപ്പോർട്ട് തേടി
Friday, November 29, 2024 7:15 PM IST
കൊച്ചി: രാസലഹരിക്കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പാലാരിവട്ടം പോലീസിനോട് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ 16നാണ് നിഹാദിന്റെ തമ്മനത്തെ അപ്പാർട്ടമെന്റിൽ നിന്ന് ഡാൻസഫ് സംഘം അഞ്ചു ഗ്രാമിലേറെ എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ മുഹമ്മദ് സുഹൈൽ, മുഹ്സീബ്, ജാബിർ എന്നിവർ അറസ്റ്റിലായിരുന്നു. ഇതിൽ ജാബിറാണ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജാബിറാണ് നിഹാദിന്റെ വാഹനമോടിച്ചിരുന്നതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തൊപ്പിയുടെ പേരിൽ പോലീസ് കേസെടുത്തിരുന്നില്ല.
ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൊപ്പി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.