ശ്രീനിവാസൻ വധക്കേസിൽ ഹൈക്കോടതിക്ക് പിഴവെന്ന് സുപ്രീംകോടതി
Friday, November 29, 2024 5:13 PM IST
ന്യൂഡൽഹി: പാലക്കാട്ട് ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതിക്ക് പിഴവെന്ന് സുപ്രീംകോടതി.
കൊലക്കേസിലെയും നിരോധനത്തെത്തുടര്‍ന്ന് അറസ്റ്റിലായതുമായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ.
ഹൈക്കോടതി കേസിലെ 17 പ്രതികൾക്കും ഒരുമിച്ച് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്ത് എൻഐഎയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനു പുറമേ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഒമ്പതു പേര് പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നു കണ്ടെത്തിയാണ് ഹൈക്കോടതി ഇവരുടെ ജാമ്യഹര്‍ജി തള്ളിയത്.
കേസിൽ ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നിഷേധിച്ചവരുടെ കാര്യത്തിൽ അത്തരത്തിലുള്ള പരിശോധന ഉണ്ടായെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജിയില്‍ പ്രതികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുകയാണ്. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹർജി ഡിസംബർ 13നു വീണ്ടും പരിഗണിക്കും.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ജാമ്യം ലഭിക്കാത ജയിലിൽ കഴിയുന്ന ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ടിയിൽ തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവർക്ക് ജാമ്യം നൽകിയാൽ കേസിനെ അട്ടിമറിക്കുമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഉത്തരവ്.