ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട്ട് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഹൈ​ക്കോ​ട​തി​ക്ക് പി​ഴ​വെ​ന്ന് സു​പ്രീംകോ​ട​തി.

കൊ​ല​ക്കേ​സി​ലെ​യും നി​രോ​ധ​ന​ത്തെ​ത്തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ​തു​മാ​യ 17 പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തി​ൽ ഹൈ​ക്കോ​ട​തി​ക്ക് പി​ഴ​വ് സം​ഭ​വി​ച്ചു​വെ​ന്നാ​ണ് സു​പ്രീംകോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

ഹൈക്കോടതി കേസിലെ 17 പ്ര​തി​ക​ൾ​ക്കും ഒ​രു​മി​ച്ച് ജാ​മ്യം ന​ൽ​കി​യ​തി​നെ ചോ​ദ്യം ചെ​യ്ത് എ​ൻ​ഐ​എ​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നു പു​റ​മേ കേ​സി​ൽ ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​വ​രും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഒ​മ്പ​തു പേ​ര്‍ പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ണ് ഹൈ​ക്കോ​ട​തി ഇവ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ​ത്.

കേ​സി​ൽ ഓ​രോ പ്ര​തി​ക​ളു​ടെ​യും പ​ങ്ക് പ്ര​ത്യേ​കം പ​രി​ഗ​ണി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജാ​മ്യം നി​ഷേ​ധി​ച്ച​വ​രു​ടെ കാ​ര്യ​ത്തി​ൽ അ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ഉ​ണ്ടാ​യെ​ന്നും സു​പ്രീംകോ​ട​തി നി​രീ​ക്ഷി​ച്ചു.

ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ർ​ജി​യി​ല്‍ പ്ര​തി​ക​ള്‍​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ജാ​മ്യം നി​ഷേ​ധി​ച്ച പ്ര​തി​ക​ളു​ടെ ഹ​ർ​ജി ഡി​സം​ബ​ർ 13നു ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.


പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി

പാ​ല​ക്കാ​ട് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​ത ജ​യി​ലി​ൽ ക​ഴി​യു​ന്ന ഏ​ഴ് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യ അ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. പ്ര​തി​ക​ൾ​ക്കെ​തി​രെ പ്ര​ഥ​മ ദൃ​ഷ്ടി​യി​ൽ തെ​ളി​വു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​വ​ർ​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ കേ​സി​നെ അ​ട്ടി​മ​റി​ക്കു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ത്ത​ര​വ്.