തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും ശ​നി​യാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ഞാ​യ​റാ​ഴ്ച ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടി​യോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ പ്ര​ത്യേ​ക കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം ഇ​ന്ന് സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലും ആ​കാ​ശം പൊ​തു​വേ മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. ഒ​ന്നോ ര​ണ്ടോ ത​വ​ണ നേ​രി​യ മ​ഴ​യ്ക്കോ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്കോ സാ​ധ്യ​ത​യു​ണ്ട്.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലെ അ​തി​തീ​വ്ര​ന്യൂ​ന​മ​ർ​ദം അ​ടു​ത്ത ആ​റു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം കാ​രൈ​യ്ക്ക​ലി​നും മ​ഹാ​ബ​ലി​പു​ര​ത്തി​നും ഇ​ട​യി​ൽ പു​തു​ച്ചേ​രി​ക്ക് സ​മീ​പം മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 90 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ക​ര​യി​ൽ പ്ര​വേ​ശി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​ത്തും മ​ഴ ക​ന​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, തെ​ക്ക​ൻ കേ​ര​ള തീ​ര​ത്ത് ഇ​ന്നും ശ​നി​യാ​ഴ്ച​യും കേ​ര​ള- ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഞാ​യ​ർ മു​ത​ൽ ചൊ​വ്വ വ​രെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലെ അ​തി​തീ​വ്ര​ന്യൂ​ന​മ​ർ​ദം അ​ടു​ത്ത ആ​റു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ല.

ഇ​ന്നും ശ​നി​യാ​ഴ്ച​യും തെ​ക്ക​ൻ കേ​ര​ള തീ​ര​ത്ത് മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഞാ​യ​ർ മു​ത​ൽ ചൊ​വ്വ വ​രെ കേ​ര​ള- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഞാ​യ​ർ മു​ത​ൽ ചൊ​വ്വ വ​രെ ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി.