കൊ​ച്ചി: കു​ടും​ബ​നാ​ഥ​ന്‍റെ മ​ദ്യ​പാ​ന​വും കു​ടും​ബ​ത്തി​ന്‍റെ പ്രേ​ത​ബാ​ധ​യും മാ​റ്റാ​മെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി പൂ​ജ​ക​ൾ ന​ട​ത്തി​യ മ​ന്ത്ര​വാ​ദി​യാ​യ യു​വാ​വ് വീ​ട്ടു​കാ​രു​ടെ പ​തി​നൊ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി.

നാ​യ​ര​മ്പ​ലം നെ​ടു​ങ്ങാ​ട് ആ​ണ് സം​ഭ​വം. പൂ​ജ​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി വീ​ട്ടി​ലു​ള്ള​വ​രു​ടെ ദേ​ഹ​ത്തും മ​റ്റി​ട​ങ്ങ​ളി​ലും സൂ​ക്ഷി​ച്ചി​ട്ടു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഊ​രി കി​ഴി കെ​ട്ടി 60 ദി​വ​സം പൂ​ജ​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് വാ​ങ്ങി​യ​താ​ണ്. പു​റ​ത്ത​റി​ഞ്ഞാ​ൽ ഫ​ലം കി​ട്ടി​ല്ലെ​ന്ന​തി​നാ​ൽ പു​റ​ത്താ​രും ഇ​ത​റി​യ​രു​തെ​ന്നും പ​റ​ഞ്ഞ​ത്രേ. പൂ​ജ ക​ഴി​ഞ്ഞ് ആ​ൾ മു​ങ്ങി​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ​ക്ക് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്.

വീ​ട്ടു​കാ​രു​ടെ ബ​ന്ധു​വാ​യ ഒ​രു സ്ത്രീ ​മു​ഖേ​ന​യാ​ണ് മ​ന്ത്ര​വാ​ദി​യാ​യ യു​വാ​വി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​വൂ​ർ താ​ണി​പ്പാ​ടം സ്വ​ദേ​ശി ശ്യാം ​എ​ന്ന​യാ​ൾ​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.