കൊ​ച്ചി: ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ പേ​രി​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല നാ​നോ സ​യ​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. മു​ന്‍ ഡ​യ​റ​ക്ട​ര്‍ ന​ന്ദ​കു​മാ​ര്‍ ക​ള​രി​ക്ക​ലി​നെ​തി​രാ​യ കേ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു കേ​സ്. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ന്ദ​കു​മാ​ര്‍ ക​ള​രി​ക്ക​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ജാ​തി വി​വേ​ച​നം പ്ര​ക​ട​മാ​കു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഡ​യ​റ​ക്ട​ര്‍ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ന​ന്ദ​കു​മാ​ര്‍ ക​ള​രി​ക്ക​ലി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​നി നേ​ര​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് മു​ന്നി​ല്‍ സ​മ​രം അ​ട​ക്കം ന​ട​ത്തി​യി​രു​ന്നു.