ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും അ​ദാ​നി വി​ഷ​യ​ത്തി​ൽ സം​യു​ക്ത പാ‍​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു കോ​ൺ​ഗ്ര​സ് നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യി​ല്ല.

രാ​വി​ലെ ഇ​രു​സ​ഭ​ക​ളും സ​മ്മേ​ളി​ച്ച​തി​ന് പി​ന്നാ​ലെ അ​ദാ​നി വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​തി​പ​ക്ഷ എം​പി​മാ​ർ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. ലോ​ക്സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ച​ർ​ച്ച സാ​ധ്യ​മാ​ക്കാ​തെ പാ‍​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​കി​ല്ലെ​ന്നും പ്ര​തി​ഷേ​ക്കാ​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം അ​വ​ഗ​ണി​ച്ച് ലോ​ക്സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള തു‍​ട​ർ​ന്നു.

എ​ന്നാ​ൽ ബ​ഹ​ള​ത്തി​നി​ടെ ചോ​ദ്യോ​ത്ത​ര​വേ​ള മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ സ​ഭ 12 വ​രെ നി​ർ​ത്തി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ലോ​ക്സ​ഭാ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​തോ​ടെ ഇ​ന്ന​ത്തേ​ക്ക് പി​രി​യു​ന്ന​താ​യി സ്പീ​ക്ക​ർ അ​റി​യി​ച്ചു.

രാ​ജ്യ​സ​ഭ​യി​ലും സ​മാ​ന സ്ഥി​തി​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ​യും പി​രി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും അ​ദാ​നി വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധം പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ളെ പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നാ​യ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധാ​ൻ​ക​ർ രം​ഗ​ത്തെ​ത്തി. സ​ഭാ​ന​ട​പ​ടി​ക​ൾ തു​ട​ർ​ച്ച​യാ​യി ത​ട​സ​പ്പെ​ടു​ത്തു​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പെ​രു​മാ​റ്റം വ​ള​രെ മോ​ശം കീ​ഴ്വ​ഴ​ക്ക​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ന​ട​പ​ടി ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ചോ​ദ്യോ​ത്ത​ര വേ​ള​യ​ട​ക്കം ത​ട​സ​പ്പെ​ടു​ത്താ​ൻ പ്ര​തി​പ​ക്ഷം റൂ​ൾ 267 ദു​രു​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യ​ല്ല. ജ​ന​ങ്ങ​ൾ​ക്ക് മു​മ്പി​ൽ അ​പ്ര​സ​ക്ത​രാ​കു​ക​യാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്നും ധാ​ൻ​ക​ർ പ​റ​ഞ്ഞു.