ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Friday, November 29, 2024 10:40 AM IST
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിര്‍മാതാവായ സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, പ്രസന്ന ബി. വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പരിഗണിക്കുന്നത്.
കുറ്റകൃത്യം സംബന്ധിച്ച വിവരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാമെന്ന ഇടക്കാല ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലെ പ്രധാന വാദം.
അതേസമയം, ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്കിയ ഒരു അതിജീവിത നല്കിയ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.