തി​രു​വ​ന​ന്ത​പു​രം: മു​ന​ന്പം വി​ഷ​യ​ത്തി​ൽ ഭൂ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​മാ​യി പ​രി​ഹാ​രം കാ​ണാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രേ​ഖ​ക​ൾ ഉ​ള്ള ഒ​രാ​ളെ പോ​ലും കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മു​ന​മ്പം സ​മ​ര​സ​മി​തി​യു​മാ​യി ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ഉ​റ​പ്പ് ന​ൽ​കി​യ​ത്. ഹൈ​ക്കോ​ട​തി മു​ൻ ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സ് സി ​എ​ൻ രാ​മ​ച​ന്ദ്ര​ൻ നാ​യ​രെ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​നാ​യി നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം മു​ഖ്യ​മ​ന്ത്രി സ​മ​ര സ​മി​തി​യെ അ​റി​യി​ച്ചു.

നോ​ട്ടീ​സ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും ന​ട​ത്ത​രു​തെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡി​നോ​ട് സ​ർ​ക്കാ​ർ അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്, ഇ​ക്കാ​ര്യം ബോ​ർ​ഡ് അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭൂ​മി​യി​ലെ താ​മ​സ​ക്കാ​രു​ടെ ഭാ​ഗ​വും ആ​വ​ലാ​തി​ക​ളും ക​മ്മീ​ഷ​ന്‍ മു​മ്പാ​കെ കൃ​ത്യ​മാ​യി ബോ​ധി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. കോ​ട​തി​യി​ലു​ള്ള കേ​സി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്കും.

നി​ല​വി​ലെ താ​മ​സ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ എ​ന്തു വി​ല കൊ​ടു​ത്തും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​നു​ള്ള​ത്. ഹൈ​ക്കോ​ട​തി മു​മ്പാ​കെ ഈ ​വി​ഷ​യ​ത്തി​ല്‍ നി​ല​വി​ലു​ള്ള കേ​സു​ക​ളി​ല്‍ താ​മ​സ​ക്കാ​ര്‍​ക്ക് അ​നു​കൂ​ല​മാ​യി സ​ര്‍​ക്കാ​ര്‍ ക​ക്ഷി ചേ​രു​ന്ന​താ​ണ്.

നി​കു​തി അ​ട​യ്ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള നി​ല​വി​ലെ ഹൈ​ക്കോ​ട​തി സ്റ്റേ ​നീ​ക്കി​ക്കി​ട്ടാ​നു​ള്ള സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പ​രി​ശ്ര​മി​ക്കും. ക​മ്മീ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ താ​മ​സ​ക്കാ​രു​ടെ പൂ​ര്‍​ണ്ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ത്ഥി​ച്ചു.

അ​തേ​സ​മ​യം, സ​മ​രം നി​ർ​ത്ത​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന മു​ന​മ്പം സ​മ​ര​സ​മി​തി ത​ള്ളി. വ​ഖ​ഫ് ആ​സ്തി വി​വ​ര പ​ട്ടി​ക​യി​ൽ നി​ന്ന് ഭൂ​മി ഒ​ഴി​വാ​ക്കും വ​രെ നി​രാ​ഹാ​ര സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര​സ​മി​തി അ​റി​യി​ച്ചു. ജു​ഡീ​ഷ്യ​ൽ ക​മ്മി​ഷ​നോ​ട് സ​ഹ​ക​രി​ക്കു​മെ​ന്ന് ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​റി​യി​ച്ച സ​മ​ര​ക്കാ​ർ, നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ച​ർ​ച്ച​യി​ൽ റ​വ​ന്യു മ​ന്ത്രി കെ ​രാ​ജ​ൻ, നി​യ​മ മ​ന്ത്രി പി ​രാ​ജീ​വ് , വ​ഖ​ഫ് ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി വി ​അ​ബ്ദു​റ​ഹ്മാ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​ന്‍.​എ​സ്.​കെ‍. ഉ​മേ​ഷ് എ​ന്നീ​വ​രും വൈ​പ്പി​ൻ എം​എ​ൽ​എ കെ ​എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വ​രാ​പ്പു​ഴ ആ​ർ​ച്ച് ബി​ഷ​പ്പ് ജോ​സ​ഫ് ക​ള​ത്തി​പ​റ​മ്പി​ൽ, കോ​ട്ട​പു​റം ബി​ഷ​പ്പ് ആം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, മു​ന​മ്പം സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, ക​ൺ​വീ​ന​ർ ബെ​ന്നി, മു​രു​ക​ൻ ( എ​സ്. എ​ൻ. ഡി.​പി ), പി ​ജെ ജോ​സ​ഫ് പ്ര​ദേ​ശ​വാ​സി ) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.