കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ന​ട​ന്ന നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന് സ​ന്പൂ​ർ​ണ ജ​യം. ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റും തൃ​ണ​മൂ​ൽ ജ​യി​ച്ചു ക​യ​റി.

സീ​താ​യ്, മ​ദാ​രി​ഹ​ത്ത്, ന​ഹാ​ടി, ഹാ​രോ, മേ​ദി​നി​പു​ർ, ത​ൽ​ഡ​ൻ​ഗ്ര എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളാ​ണ് തൃ​ണ​മൂ​ൽ വി​ജ​യി​ച്ചു ക​യ​റി​യ​ത്.

ഇ​തി​ൽ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് തൃ​ണ​മൂ​ലി​ന്‍റെ ജ​യം. സീ​താ​യിൽ തൃ​ണ​മൂ​ലി​ന്‍റെ സം​ഗീ​ത റോ​യി 130636 വോ​ട്ടു​ക​ളു​ടെ ഭൂ​ര​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ചു ക​യ​റി​യ​ത്. ഇ​വി​ടെ ര​ണ്ടാ​മ​തെ​ത്തി​യ ബി​ജെ​പി​യു​ടെ ദീ​പ​ക് കു​മാ​ർ റാ​യി​ക്ക് 35348 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ഹാ​രോ​യി​ൽ തൃ​ണ​മൂ​ലി​ന്‍റെ എ​സ്.​കെ. റ​ബ്യൂ​ൾ ഇ​സ്ലാം 131388 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാ​മ​തെ​ത്തി​യ ഓ​ൾ ഇ​ന്ത്യ സെ​ക്യു​ല​ർ ഫ്ര​ണ്ടി​ന്‍റെ പി​യാ​രു​ൾ ഇ​സ്ലാ​മി​ന് 25684 വോ​ട്ടു​ക​ളാ​ണ് നേ​ടാ​നാ​യ​ത്.