യുഡിഎഫ് വിജയം വർഗീയ ശക്തികളെ കൂട്ടുപിടിച്ച്, സരിന്റെ സ്ഥാനാഥിത്വം തിരിച്ചടിയല്ല: ടി.പി. രാമകൃഷ്ണൻ
Saturday, November 23, 2024 3:32 PM IST
തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫിന്റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ചാണെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം നിലകൊണ്ടുകൊണ്ടുവെന്നും ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും നമ്മുടെ നാടിന് ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നു. സര്‍ക്കാരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. പാലക്കാട് സരിന്റെ സ്ഥാനാഥിത്വം തിരിച്ചടിയല്ല. സരിന് ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമെന്നും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.
ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി യു.ആര്. പ്രദീപ് വിജയിച്ചത്. ഇത് സര്‍ക്കാരിന് അനുകൂലമായ ജനവിധിയാണ്. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇടതു പക്ഷത്തിനു അനുകൂലമായ എല്ലാ വോട്ടും സമാഹരിച്ചു എന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.