ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി വി​ജ​യി​ച്ചു. ക​ന്നി​യ​ങ്ക​ത്തി​ൽ നാ​ല് ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​ര​പ​ക്ഷ​ത്തി​ലാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി ലോ​ക്സ​ഭ​യി​ലേ​ക്ക് വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്.

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്നു​കൊ​ണ്ടാ​ണ് പ്രി​യ​ങ്ക​യു​ടെ ത​ക​ർ​പ്പ​ൻ ജ​യം. 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 6,47,445 വോ​ട്ടു​ക​ള്‍ നേ​ടി 3,64,422 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​ജ​യി​ച്ച​ത്. ഈ ​റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​യ​ങ്ക ഗാ​ന്ധി മ​റി​ക​ട​ന്ന​ത്.

6,22,338 ല​ക്ഷം വോ​ട്ട് നേ​ടി​യ പ്രി​യ​ങ്ക 4,10,931 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മി​ന്നു​ന്ന ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് പ്രി​യ​ങ്ക​യു​ടെ ഭൂ​രി​പ​ക്ഷ​ത്തെ ബാ​ധി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തെ​ല്ലാം ത​കി​ടം മ​റി​ച്ചു​കൊ​ണ്ടാ​ണ് പ്രി​യ​ങ്കയുടെ മുന്നേറ്റം.

എ​ൽ​ഡി​എ​ഫി​ന്‍റെ സ​ത്യ​ൻ മോ​കേ​രി 2,11,407 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. 1,09,939 വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി​യു​ടെ ന​വ്യ ഹ​രി​ദാ​സി​ന് നേ​ടാ​നാ​യ​ത്.