ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്നു സീ​റ്റി​ലും കോ​ൺ​ഗ്ര​സി​ന് വി​ജ​യം. ച​ന്ന​പ​ട്ട​ണ​യി​ൽ സി.​പി.​യോ​ഗേ​ശ്വ​റും സ​ണ്ടൂ​രി​ൽ ഇ.​അ​ന്ന​പൂ​ർ​ണ​യും ശി​വ്ഗാ​വി​ൽ യൂ​ന​സ് പ​ഠാ​നും വി​ജ​യി​ച്ചു.

നി​ഖി​ലി​നെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​ക്കി​യ​തി​ൽ പ്രാ​ദേ​ശി​ക ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് ക​ടു​ത്ത അ​തൃ​പ്തി ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന സി.​പി.​യോ​ഗേ​ശ്വ​റാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യം നേ​ടി​യ​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ നാ​ലു​ത​വ​ണ ജ​യി​ച്ച മ​ണ്ഡ​ല​മാ​യ ശി​വ്ഗാ​വും ബി​ജെ​പി​യെ കൈ​വി​ട്ടു. ബ​സ​വ​രാ​ജ് ബൊ​മ്മ​യു​ടെ മ​ക​ൻ ഭ​ര​ത് ബൊ​മ്മ​യാ​ണ് പ​രാ​ജ​യ​പ്പ​ട്ട​ത്. സ​ണ്ടൂ​രി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഇ.​അ​ന്ന​പൂ​ർ​ണ​യാ​ണ് വി​ജ​യി​ച്ച​ത്.

ഈ ​വി​ജ​യ​ത്തോ​ടെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗ​സം​ഖ്യ 136ൽ ​നി​ന്ന് 138 ആ​യി ഉ​യ​ര്‍​ന്നു. എ​ൻ​ഡി​എ അം​ഗ​സം​ഖ്യ 85ൽ ​നി​ന്ന് 83 ആ​യി കു​റ​ഞ്ഞു. പ്ര​തീ​ക്ഷി​ച്ച വി​ജ​യ​മെ​ന്നും ഗ്യാ​ര​ന്‍റി​ക​ൾ താ​ഴേ​ത്ത​ട്ടി​ൽ ഫ​ലം ക​ണ്ട​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വി​ജ​യ​മെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.