ജാർഖണ്ഡ് ഇന്ത്യാ സഖ്യം ഉറപ്പിച്ചു
Saturday, November 23, 2024 3:10 PM IST
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം ഭരണം ഉറപ്പിച്ചു. നിലവിൽ ഇന്ത്യാ സഖ്യം 55 സീറ്റിലും എൻഡിഎ 25 സീറ്റിലും മറ്റുള്ളവർ ഒരു സീറ്റിലും ലീഡു ചെയ്യുകയാണ്. 41 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപയ് സോറൻ എന്നിവർ മുന്നിലാണ്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാൻഡി ധൻവാറിൽ പിന്നിലാണ്.
ജാർഖണ്ഡിലെ ജനങ്ങൾ വികസനത്തിന്റെ പാതയാണ് ഇത്തവണ തെരഞ്ഞെടുത്തതെന്ന് കൽപന സോറൻ പറഞ്ഞു.