പാ​ല​ക്കാ​ട്: വ​ർ​ഗീ​യ ശ​ക്തി​ക​ളെ ചേ​ർ​ത്തു നി​ർ​ത്തി​യാ​ണ് യു​ഡി​എ​ഫ് പാ​ല​ക്കാ​ട് വി​ജ​യി​ച്ച​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും എ​സ്ഡി​പി​ഐ​യു​മാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​ത്. സ​രി​ൻ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചേ​ല​ക്ക​ര​യി​ൽ പാർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 5000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് രാ​ധാ​കൃ​ഷ്ണ​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ 12000ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ചേ​ല​ക്ക​ര​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി​ത​ട്ടി​ച്ചു നോ​ക്കു​ന്പോ​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ 3000 വോ​ട്ട് കു​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വ​ലി​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫി​ന് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞ​ടു​പ്പി​നെ​ക്കാ​ൾ വോ​ട്ട് വ​ർ​ധി​ച്ചു.

പ്ര​ദീ​പി​ന്‍റെ ജ​യം കേ​ര​ള രാ​ഷ്ട്രീ​യം എ​ങ്ങോ​ട്ടെ​യ്ക്കാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫി​ന് നി​ർ​ണാ​യ​ക​മാ​യ ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​നാ​കു​മെ​ന്നാ​ണ് ചേ​ല​ക്ക​ര വി​ധി​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.