ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടം നടത്തി; ഇടതുഭൂരിപക്ഷം മൂന്നിലൊന്നായി കുറയ്ക്കാനായി: രമ്യ ഹരിദാസ്
Saturday, November 23, 2024 1:28 PM IST
ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ്. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞെന്നും 2021ലെ ഭൂരിപക്ഷം വച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്നും രമ്യ ഹരിദാസ് പറഞ്ഞു.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തിൽ നിന്ന് നന്ദി പറയുകയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചേലക്കരയിൽ 12,201 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ആർ. പ്രദീപ് ജയിച്ചുകയറിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും രമ്യ ഹരിദാസിന് മുന്നിലെത്താനായില്ല.