‌‌മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കേ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്ന​ണി​ക​ൾ. 288 മ​ണ്ഡ​ല​ങ്ങ​ളു​ള്ള സം​സ്ഥാ​ന​ത്ത് ഭൂ​രി​പ​ക്ഷ​ത്തി​ന് 145 സീ​റ്റ് വേ​ണം. എ​ന്നാ​ൽ, തൂ​ക്കു​സ​ഭ വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് എ​ല്ലാ പാ​ര്‍​ട്ടി​ക​ളും ജാ​ഗ്ര​ത​യി​ലാ​ണ്.

വി​ജ​യി​ക്കു​ന്ന എം​എ​ല്‍​എ​മാ​രെ ഹോ​ട്ട​ലി​ലേ​ക്കു മാ​റ്റാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ വി​കാ​സ് അ​ഘാ​ഡി മു​ന്ന​ണി ഒ​രു​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​മു​ള്ള ക​ര്‍​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു, തെ​ലു​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എം​എ​ല്‍​എ​മാ​ര്‍​ക്കാ​യി റി​സോ​ര്‍​ട്ട് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഫ​ല​മ​റി​ഞ്ഞാ​ലു​ട​ന്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്, ഭൂ​പേ​ഷ് ബാ​ഗേ​ല്‍, ജി. ​പ​ര​മേ​ശ്വ​ര എ​ന്നി​വ​രെ നി​രീ​ക്ഷ​ക​രാ​യി കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഡി.​കെ. ശി​വ​കു​മാ​റി​നാ​ണ് എം​എ​ല്‍​എ​മാ​രെ ഒ​ന്നി​ച്ച് നി​ര്‍​ത്താ​നു​ള്ള ചു​മ​ത​ല.

അ​തേ​സ​മ​യം ആ​ദ്യ​ഘ​ട്ട​ത്തി​ൽ മി​ക​ച്ച ലീ​ഡു​ണ്ടെ​ങ്കി​ലും ബി​ജെ​പി മു​ന്ന​ണി​യാ​യ മ​ഹാ​യു​തി​യും ക​രു​ത​ലി​ലാ​ണ്. എം​എ​ല്‍​എ​മാ​രെ കൊ​ണ്ടു​പോ​കാ​ന്‍ ഹെ​ലി​കോ​പ്ട​ര്‍​വ​രെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, തൂ​ക്കു​സ​ഭ വ​ന്നാ​ൽ സം​സ്ഥാ​ന ഭ​ര​ണം പി​ടി​ക്കാ​ൻ എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റും നീ​ക്കം ന​ട​ത്തു​ന്ന​താ​യാ​ണ് വി​വ​രം. എ​ൻ​സി​പി അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തെ ഒ​പ്പം നി​ർ​ത്താ​നാ​ണ് ശ്ര​മം. വി​ജ​യ സാ​ധ്യ​ത​യു​ള്ള എ​ൻ​സി​പി അ​ജി​ത് പ​വാ​ർ വി​ഭാ​ഗം സ്ഥാ​നാ​ഥി​ക​ളു​മാ​യി ശ​ര​ത് പ​വാ​ര്‍ പ​ക്ഷ​ത്തെ നേ​താ​ക്ക​ള്‍ ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്.