മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ
Saturday, November 23, 2024 8:40 AM IST
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ പ്രകാരം ഇരു സംസ്ഥാനങ്ങളിലും എൻഡിഎ മുന്നേറുകയാണ്. വോട്ടെണ്ണൽ തുടങ്ങി അരമണിക്കൂർ പിന്നിടുമ്പോൾ മഹാരാഷ്ട്രയിൽ എൻഡിഎ 66 സീറ്റിലും ഇന്ത്യാ സഖ്യം 16 സീറ്റിലും മുന്നേറുകയാണ്.
ജാർഖണ്ഡിൽ എൻഡിഎ 23 സീറ്റിലും ഇന്ത്യാ സഖ്യം 10 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. അതേ സമയം മഹാരാഷ്ട്രയിൽ ഇരു മുന്നണികളും നീക്കങ്ങൾ ശക്തമാക്കി. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാഥികളുമായി ശരത് പവാര്‍ പക്ഷത്തെ നേതാക്കള്‍ ചർച്ച നടത്തി. ആർക്കും വ്യക്തമായ മേൽക്കൈയില്ലെങ്കിൽ ഭരണം പിടിക്കാൻ ഇത് ഗുണം ചെയ്യുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കർ ട്വീറ്റ് ചെയ്തു. എന്‍സിപി നേതാവ് അജിത് പവാറിനെ ഭാവി മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശരദ് പവാറിന്റെ ശക്തികേന്ദ്രമായ ബാരാമതിയിലാണ് അജിത് പവാറിന്റെ പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്.