കോ​ഴി​ക്കോ​ട്: അ​ത്തോ​ളി​യി​ൽ വീ​ട്ട​മ്മ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത് വി​വാ​ഹ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പ​ക​യി​ൽ. അ​ത്തോ​ളി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം മ​ഠ​ത്തി​ൽ ക​ണ്ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​ക്കെ​തി​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ക​ഴു​ത്തി​ന് മു​റി​വേ​റ്റ യു​വ​തി മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വി​ട്ട​യ​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി ചെ​യ്യു​ന്ന ക​ട​യി​ൽ നി​ന്നും മ​ട​ങ്ങും വ​ഴി വീ​ടി​ന് സ​മീ​പ​ത്ത് വെ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ഴു​ത്തി​ൽ ഷാ​ൾ ഉ​ള്ള​തി​നാ​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

കൊ​ട​ക്ക​ല്ലി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​ഷൂ​ദ് (33) ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ഇ​യാ​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.